മണ്ണാര്‍ക്കാട്: തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട വ്യക്തിഗ ത കേസുകള്‍ ഹൈ കോടതിയ്ക്ക് മുമ്പാകെ ഉന്നയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.തെരുവുനായ അക്രമങ്ങള്‍ തടയുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ അടു ത്ത വര്‍ഷം ഫെബ്രുവരിയില്‍ വാദം കേള്‍ക്കുമെന്നും കോടതി വ്യ ക്തമാക്കി.തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് ആ സ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ഡിഇപി ഫൗണ്ടേഷന്‍ ഉള്‍പ്പടെയു ള്ള സന്നദ്ധ സംഘടനകള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.കേരളമുള്‍പ്പടെ രാജ്യത്ത് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഉണ്ടായ തെരുവുനായ ആക്രമണങ്ങളുടെ കണക്ക് സമര്‍പ്പിക്കാന്‍ മൃഗക്ഷേമ ബോര്‍ഡി നോട് സുപ്രീം കോടതി നിര്‍ദേശിച്ചു.എച്ച്ഡിഇപി ഫൗണ്ടേഷന് വേണ്ടി അഭിഭാഷകരായ ജുനൈസ് പടലത്ത്,പ്രശാന്ത് കുളമ്പില്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.