തച്ചമ്പാറ : നിർമ്മണം നടന്നുകൊണ്ടിരിക്കുന്ന വീടുകളിൽ തൊ ഴിലെടുക്കുന്ന തൊഴിലാളികളുടെ മൊബൈൽ ഫോൺ മോഷണം നടത്തുന്ന സംഘം സജീവമാകുന്നതായി പരാതി.തച്ചമ്പാറ, മുതു കുർശ്ശി ഭാഗങ്ങളിലാണ് മൊബൈൽ ഫോൺ മോഷണംസംഘം വിലസുന്നത്തായി ആളുകൾ പറയുന്നത്. കഴിഞ്ഞ ദിവസം അലാറം പടിയിൽ ആളൊഴിഞ്ഞ വീട്ടിൽ ജോലി ചെയ്തുകൊണ്ടിരുന്ന തച്ചമ്പാ റ സ്വദേശി കെ.വിവേക്, അജ്‌മൽ വീരാൻ എന്നിവരുടെ ഫോണുക ളാണ് മോഷണം പോയത്. ഇലക്ട്രിക്കൽ ജോലിചെയ്തുകൊണ്ടിരി ക്കുന്നതിനിടെ മറ്റൊരു മുറിയിൽ വെച്ചിരുന്ന രണ്ടുഫോണുകളും നഷ്ടപ്പെടുകയായിരുന്നു. സംശയം തോന്നിയ ഇരുവരും ഉടൻതന്നെ നമ്പറിലേക്ക് വിളിച്ചെങ്കിലും ഓഫ് ചെയ്തതായാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ ഫോണിനടുത്തായി ഉണ്ടായിരുന്ന പണമട ങ്ങിയ പേഴ്‌സ് നഷ്ട്ടപെട്ടിട്ടുമില്ല. സമാനമായ സംഭവം നിർമ്മണം നടക്കുന്ന മറ്റൊരു വീട്ടിലും സംഭവിച്ചതായി ഇവർ പറയുന്നു. കാരാകുറുശ്ശി കരുവാൻ പടിയിൽ ജോലിക്ക് പോയ പാലക്കയം സ്വദേശി ഷിബുവിൻറെ മൊബൈൽ ഫോണും ഇതേരീതിയിൽ മോഷണം പോയിരുന്നു. കല്ലടിക്കോട് പോലീസിൽ പരാതിനൽകി. ഈ അടുത്ത കാലങ്ങളിലായി തച്ചമ്പാറ മൊബൈൽ സ്ഥാപന ങ്ങളിൽ മോഷണം നടക്കുകയും പ്രതികളെ പോലീസ് പിടികൂടു കയും ചെയ്തിരുന്നു., എങ്കിലും മോഷണം ഇപ്പോഴും പതിവാക്കുക യാണ്.