അലനല്ലൂര്‍: കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ ഓടി ക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. മലപ്പുറം പാണ്ടിക്കാട് ഭാഗത്ത് നിന്നും ടൈല്‍സ് കയറ്റി പത്തിരിപ്പാ ലയിലേക്ക് പോവുകയായിരുന്ന വാഹനത്തിലാണ് അഗ്നിബാധയു ണ്ടായത്.അലനല്ലൂര്‍ ആലുങ്ങലില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാ യിരുന്നു സംഭവം.വാഹനത്തിന്റെ ഡ്രൈവര്‍ ക്യാബിനുള്ളില്‍ നിന്നും അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ വാഹനത്തി ല്‍ നിന്നും ഇറങ്ങി പ്രദേശവാസികളെ അറിയിക്കുകയായിരുന്നു. വിവരം മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സിനും കൈമാറി.വട്ടമ്പലം ഫയര്‍ സ്റ്റേഷനില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ പികെ രഞ്ജിത്തിന്റെ നേതൃത്വത്തിലെത്തിയ സംഘവും നാട്ടു കാരും ചേര്‍ന്ന് തീ പൂര്‍ണമായും അണയ്ക്കുകയായിരുന്നു. തീകണ്ട യുടന്‍ ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷ പ്പെട്ടു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് നി ഗമനം.25000 രൂപയോളം നഷ്ടം കണക്കാക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!