മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ വികസനഫണ്ടിന്റെ രണ്ടാം ഗഡു തുകയായി ആയിരത്തി എണ്ണൂറ്റി എഴുപത്തി ആറ് കോടി രൂപ (1876, 67,24,500) അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകു പ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.ഇതില്‍ 447.1 കോടി പട്ടികജാ തി വിഭാഗത്തിനുള്ള പദ്ധതികള്‍ക്കും 67.18കോടി പട്ടികവര്‍ഗ വിഭാ ഗത്തിനുള്ള പദ്ധതികള്‍ക്കുമാണ്. 1362.38കോടി രൂപയാണ് പൊതു വിഭാഗത്തിന്.പ്രാദേശിക സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തന ത്തിന് വേഗവും ഊര്‍ജവും നല്‍കാന്‍ നടപടി സഹായിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
അനുവദിച്ച തുകയില്‍ 981.69കോടി രൂപയും ഗ്രാമപഞ്ചായത്തുകള്‍ ക്കാണ്. ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ജില്ലാ പഞ്ചായത്തുകള്‍ക്കും 241.36കോടി വീതം അനുവദിച്ചിട്ടുണ്ട്. കോര്‍പറേഷനുകള്‍ക്ക് 215. 19കോടിയും മുന്‍സിപ്പാലിറ്റികള്‍ക്ക് 197.05കോടിയുമാണ് രണ്ടാം ഘട്ട വിഹിതമായി അനുവദിച്ചിരിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് 8048 കോടി രൂപയാണ് വികസന ഫണ്ടായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഇതില്‍ ആരോഗ്യ മേഖലാ ഗ്രാന്റടക്കം പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിനത്തില്‍ 2417.98 കോടിയും ഉള്‍പ്പെടുന്നു. ജനങ്ങ ളെ തൊടുന്ന വിവിധ പദ്ധതികള്‍ സൂക്ഷ്മതലത്തില്‍ നടപ്പിലാക്കു കയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. സാമ്പത്തിക പ്രതിസ ന്ധിക്കിടയിലും തുക അനുവദിച്ച ധനകാര്യ വകുപ്പിനെ മന്ത്രി അഭിനന്ദിച്ചു.