മണ്ണാര്‍ക്കാട് :കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശാരീരിക പരിമി തികള്‍ നേരിടുന്നവര്‍ക്ക് ആവശ്യമായ പിന്തുണാ സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം ആവിഷ്‌കരിച്ച ‘പ്രഭ’ പദ്ധതിയുടെ ഭാഗമായി നാട്ടുകല്‍ കാരുണ്യ അഗതി മന്ദിരത്തിലേക്ക് വീല്‍ചെയറും ബെഡ്ഷീറ്റുകളും നല്‍കി.പ്രിന്‍സിപ്പാള്‍ എം ഷഫീഖ് റഹ്മാന്‍ ക്ലസ്റ്റര്‍തല ഉദ്ഘാടനം നിര്‍വ്വഹിച്ചു.എന്‍ എസ് എസ് മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ എച്ച് ഫഹദ് അധ്യക്ഷനായി.പ്രോഗ്രാം ഓഫീസര്‍ ജസി ചാക്കോ,ടി.പി മുഹമ്മദ് മുസ്തഫ,അബ്ദുല്‍ ഹാദി,അനസ് എന്നിവര്‍ സംബന്ധിച്ചു.വളണ്ടിയര്‍മാരായ വി.എന്‍ അഭിനവ്,പി അനുപമ,അന്‍ഷാദ്,കെ അജ് വാദ്,റിസ്വാന,ഷാന, അജയ് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!