അലനല്ലൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എട ത്തനാട്ടുകര യൂണിറ്റിന്റെ നേതൃത്വത്തില്‍ കോട്ടപ്പള്ള ടൗണില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി.കഴിഞ്ഞ ദിവസം കയ റ്റിറക്കു കൂലി വര്‍ധനയുമായി ബന്ധപ്പെട്ട് തൊഴിലാളികളും വ്യാ പാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ പ്രതിഷേധ ധര്‍ണ നടത്തിയത്. ചുമട്ട് തൊഴിലാളിക ളുടെ അമിതമായ കൂലി വര്‍ധനവിലും വ്യാപാരികള്‍ക്കെതിരെയു ള്ള ആക്രമണങ്ങളിലും പ്രതിഷേധിച്ചു.അതേ സമയം ജില്ലയില്‍ ഏകീകരിച്ച കൂലി ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്നതാണെ ന്നും ഇത് ലഭിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. കഴി ഞ്ഞ 40 വര്‍ഷമായി പ്രാദേശിക കൂലി നിരക്കാണ് നല്‍കിവരുന്നതെ ന്നും തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചാല്‍ ഗാര്‍ഹിക ഉല്‍ പന്നങ്ങള്‍ക്ക് 100ഉം കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് 50ഉം ശതമാനം അ ധിക കൂലി നല്‍കേണ്ടിവരുമെന്നും ഇത് ഉപഭോക്താക്കളില്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. പ്ര തിഷേധ സൂചകമായി കോട്ടപ്പള്ളയില്‍ ഇന്നലെ രാവിലെ 11 മണി വരെ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു.സമരം ജില്ല വൈസ് പ്രസി ഡന്റ് എ.പി മാനു ഉദ്ഘാനം ചെയ്തു. സ്റ്റേറ്റ് കൗണ്‍സിലര്‍ മുഫീന ഏനു അധ്യക്ഷത വഹിച്ചു. മലബാര്‍ കുഞ്ഞാന്‍, ഷമീം കരുവള്ളി, എന്‍.എം അലി, അബു പൂളക്കല്‍, വി.സി കുഞ്ഞാപ്പ, മുജീബ് സുരഭി, സി.ഹാരിസ്, ടി.പി നൂറുദ്ദീന്‍, പോക്കര്‍, അശോകന്‍, ഷാജഹാന്‍ കാപ്പില്‍, കാപ്പില്‍ ഷംസുദ്ധീന്‍, അമീന്‍, പി.പി സത്താര്‍, കുഞ്ഞു മണി, സലാം പടുകുണ്ടില്‍, നാണി പൂളക്കല്‍, ടി.കെ മുസ്തഫ എന്നി വര്‍ സംബന്ധിച്ചു. പി.എസ് സജ്ജാദ് ഖാന്‍ സ്വാഗതവും പി.പ്രദീപ് നന്ദിയും പറഞ്ഞു.