മണ്ണാര്‍ക്കാട്: തപാല്‍ വാരാചരണത്തോടനുബന്ധിച്ച് അഖില കേരള കത്തെഴുത്ത് മത്സരമൊരുക്കി മണ്ണാര്‍ക്കാട് ഒറ്റ നാടന്‍ കലാ ഗവേ ഷണ പഠന കേന്ദ്രം.യുപി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ഒന്നാം വിഭാഗം,ഹയര്‍ സെക്കണ്ടറി,കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍ പ്പെടുന്ന രണ്ടാം വിഭാഗം എന്നിങ്ങനെയാണ് മത്സരം.നിങ്ങള്‍ കണ്ട ഒരു നാടന്‍ കലയെ കുറിച്ച് ഇന്‍ലന്റ് ലെറ്റര്‍ കാര്‍ഡിലാണ് കത്തെ ഴുതേണ്ടത്.കത്ത് അനീഷ് മണ്ണാര്‍ക്കാട്,ഡയറക്ടര്‍,ഒറ്റ നാടന്‍കലാ പഠന ഗവേഷണ കേന്ദ്രം,പള്ളിക്കുന്ന് പിഒ,എംഇഎസ് കോളേജ് വഴി,മണ്ണാര്‍ക്കാട് പിന്‍: 678583 എന്ന വിലാസത്തിലേക്കാണ് അയ ക്കേണ്ടത്.കത്ത് ഒക്ടോബര്‍ 16ന് മുമ്പ് ലഭിച്ചിരിക്കണം. പങ്കെടു ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്‌ററര്‍ ചെയ്യണമെ ന്നും മത്സരം നിബന്ധനകള്‍ക്കി വിധേയമായിരിക്കുമെന്നും ഒറ്റ ഡയറക്ടര്‍ അനീഷ് മണ്ണാര്‍ക്കാട് അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ ക്ക്: 8129475145

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!