മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ ഓടിക്കുന്നതോ, ഉപയോഗിക്കുന്നതോ ആയ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിന് ഇന്ധന കമ്പനികളുടെ ഔട്ട്‌ലറ്റുകളില്‍ പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍ പ്പറേഷനും, ഓയില്‍ ഇന്‍ഡസ്ട്രി സ്റ്റേറ്റ് ലെവല്‍ കോ-ഓര്‍ഡിനേ റ്ററിനും ഉത്തരവു നല്‍കി. പ്രത്യേക ക്യൂ സംബന്ധിച്ച ”വീല്‍ ചെയര്‍ സിമ്പല്‍” ആലേഘനം ചെയ്ത ബോര്‍ഡ് ഓട്ട്‌ലെറ്റുകളില്‍ സ്ഥാപിക്ക ണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.