മണ്ണാർക്കാട് : പ്രഗൽഭ പണ്ഡിതനും ഇസ്ലാമിക കർമശാസ്ത്ര വിശാ രദനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പത്താമത് പ്രസിഡ ന്റുമായിരുന്ന കുമരംപുത്തൂർ എപി മുഹമ്മദ് മുസ്ലിയാരുടെ പേരി ൽ എ പി ഉസ്താദ് സ്മാരക ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ അവാ ർഡിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അർഹനാ യി. മത സാമൂഹിക വിദ്യാഭ്യാസ രംഗത്ത് മികവാർന്ന പ്രവർത്തന ങ്ങൾക്ക് ചുക്കാൻ പിടിക്കുകയും വിവിധ ജനവിഭാഗങ്ങൾക്കിടയിൽ മതമൈത്രിയും മാനവ സൗഹാർദ്ദവും ഊട്ടിയുറപ്പിക്കുന്നതിൽ തങ്ങൾ നിർവഹിക്കുന്ന നേതൃപരമായ പങ്കും പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് അംഗങ്ങളായ ഡോക്ടർ അബ്ദുൽ മജീദ് കൊടക്കാട്, ഡോക്ടർ സൈനുൽ ആബിദ്, ഡോക്ടർ ഷഫീഖ് റഹ്മാനി വഴിപ്പാറ അറിയിച്ചു.

പാണക്കാട് പൂക്കോയ തങ്ങളുടെ നാലാമത്തെ മകനായി 1964 മെയ് 25 ന് ജനിച്ച സാദിഖലി ശിഹാബ് തങ്ങൾ സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ്,സമസ്ത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, കേ രളത്തിലെ ഉന്നത മത കലാലയങ്ങളായ പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്ദി ജാമിഅ ദാറുസ്സലാം, കടമേരി റഹ്മാനിയ്യ, ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി, കോഓർഡിനേഷൻ ഓഫ് ഇസ്ലാ മിക് കോളേജസ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ പ്രസിഡ ന്റാണ്. വയനാട് ജില്ലാ ഖാളി പദവി ഉൾപ്പെടെ നിരവധി മഹല്ലുക ളുടെ ഖാളി സ്ഥാനവും വഹിക്കുന്നുണ്ട്. സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റായി പതിനാ ലുവർഷം പ്രവർത്തിച്ചിട്ടുണ്ട്.

നാളെ വൈകുന്നേരം ഏഴുമണിക്ക് കുമരംപുത്തൂർ പള്ളിക്കുന്ന് മുഹഖിഖുൽ ഉലമ നഗരിയിൽ നടക്കുന്ന കുമരംപുത്തൂർ എപി മുഹമ്മദ് മുസ്ലിയാർ ആറാമത് ഉറൂസ് മുബാറക്കിന്റെ പൊതുസ മ്മേളനത്തിൽ വച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ അവാർഡ് സാദിഖലി ശിഹാബ് തങ്ങൾക്കു സമ്മാനിക്കും. ചടങ്ങിൽ പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ,എൻ ഷംസുദ്ദീൻ എംഎൽഎ,മുഖ്യഥിതി കളായിപങ്കെടുക്കും.കുമരംപുത്തൂർ മഹല്ല് ഖാളി സി പി അബൂബ ക്കർ ഫൈസി അധ്യക്ഷത വഹിക്കും .മണ്ണാർക്കാട് നഗരസഭ ചെയർ മാൻ സി മുഹമ്മദ് ബഷീർ,കളത്തിൽ അബ്ദുള്ള,എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ പി കെ ഇമ്പിച്ചിക്കോയ തങ്ങൾ പഴയ ലക്കി ടി,സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പാലക്കാട് ജില്ലാ സെക്രട്ടറി ഇ അലവി ഫൈസി കുളപ്പറമ്പ്, സമസ്ത ജില്ലാ വർക്കിങ് സെക്രട്ടറി കെ സി അബൂബക്കർ ദാരിമി, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി കൊടക് അബ്ദുറഹിമാൻ മുസ്‌ലിയാർ, സുന്നി യുവജനസംഘം ജില്ലാ ജനറൽ സെക്രട്ടറി ജി എം സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സമസ്ത ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് മുഹമ്മദലി ഫൈസികോട്ടോപ്പാടം , എസ്കെഎസ്എസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി റഷീദ് ഫൈസി കമാലി മോളൂർ, അബ്ദുൽ കരീം മുസ്ലിയാർ കുളപ്പറമ്പ്, മുസ്തഫ വാറോടൻ, പി എം നൗഫൽ തങ്ങൾ,ടി എ സലാം മാസ്റ്റർ, കല്ലടി ബക്കർ,എം മമ്മദ് ഹാജി, എസ് ആർ ഹബീബുള്ള, സുഹൈൽ റഹ്‌മാനി, റഹീം ഫൈസി ആക്കിപ്പടം പ്രസംഗിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!