മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ കോണ്‍ട്രാക്ട് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി പിഴ കൂ ടാതെ അടയ്ക്കുന്നതിനുള്ള കാലാവധി നവംബര്‍ 15 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. ഇന്ധനവില വര്‍ദ്ധന മൂലം കോണ്‍ട്രാക്ട് ക്യാരിയേജ് മേഖല നേരിടുന്ന പ്രയാസം പരിഗ ണിച്ചാണ് തീയതി നീട്ടി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഒക്ടോബര്‍ 14 ന് ആയിരുന്നു രണ്ടാം ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കേണ്ട തീയതി.