പാലക്കാട്: നെല്ല് സംഭരണത്തിന് ഉപാധിരഹിതമായ ബദല്‍ മാര്‍ഗ ങ്ങള്‍ ആരായേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.കൊയ്ത്ത് പാതി പിന്നിട്ടിട്ടും നെല്ല് സംഭരണത്തില്‍ നടപടികള്‍ ഇഴയുന്നത് സര്‍ക്കാ രിന്റെ കെടുകാര്യസ്ഥതയാണെന്നും ആരോപിച്ചു.മില്ല് ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കര്‍ഷകരെ നിരാശരാക്കുന്നത് വഞ്ചനയാണ്. പച്ചത്തേങ്ങ സംഭരിച്ചിട്ട് പണം നല്‍കാത്തതിനാല്‍ കര്‍ഷകര്‍ ദുരി തത്തിലാണ്.റബ്ബര്‍ സബ്‌സീഡി ഉടന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് 59 മത് ജന്മദിനം മുതിര്‍ന്ന അംഗം പി കെ. മാധ വവാര്യര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍ അധ്യക്ഷനായി.ജില്ലാ ജനറല്‍ സെക്രട്ടറി കെ. ശിവരാജേഷ്, വൈസ്:പ്രസിഡന്റ് മാരായ തോമസ് ജേക്കബ്, എം വി. രാമചന്ദ്രന്‍ നായര്‍, വി എ. ബെന്നി, ടി കെ. വത്സല്ലന്‍, ജില്ലാ ട്രഷറര്‍ എന്‍ പി. ചാക്കോ,എന്‍ വി. സാബു, ചാര്‍ളി മാത്യു, യൂത്ത് ഫ്രണ്ട് ജില്ലാ പ്ര സി ഡന്റ് പ്രജീഷ് പ്ലാക്കല്‍, ടി കെ.സുബ്രഹ്മണ്യന്‍, മണികണ്ഠന്‍ എല്ലവ ഞ്ചേരി,ജയന്‍ മാത്തൂര്‍,സതീഷ് പുതുശേരി,അജയ് എലപ്പുള്ളി എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.