പാലക്കാട്: ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയിലെ വസ്ത്ര വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിപ്പിട സൗകര്യം ലഭ്യമാക്കണമെന്ന തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തി. ജില്ലയിലെ വസ്ത്ര വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ജീവനക്കാര്‍ക്ക് ഇരിപ്പിട സൗകര്യം നല്‍കാത്ത തൊഴിലുടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവും അപാകതകള്‍ പരിഹരിക്കുന്നതിന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) പി.കെ. ദിവാകരന്‍ പരിശോധന ഉത്തരവ് നല്‍കി. റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കാത്തപക്ഷം തൊഴിലുടമകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. തുടര്‍ന്നും ബന്ധപ്പെട്ട വിഷയവുമായി പരിശോധനകള്‍ നടത്തുമെന്ന് അറിയിച്ചു.