അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം ജനകീയ കൂട്ടായ്മ നിർ മിച്ചു നൽകിയ വീട് കൈമാറി. പാട്ടത്തൊടി സലീനക്കും കുടും ബത്തിനുമായാണ് കൂട്ടായ്മ ആലുംകുന്നിൽ വീട് നിർമിച്ചു നൽകി യത്. പാറോക്കോട്ട് മുജീബ് സൗജന്യമായി നൽകിയ നാല് സെൻ്റ് സ്ഥലത്താണ് സ്വപ്ന ഭവനമുയർന്നത്. വീടിൻ്റെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മുള്ളത്ത് ലത നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മഠത്തൊടി അലി, എം.ജിഷ, പി.അഹമ്മദ് സുബൈർ, കെ.ഉസ്മാൻ, വി.മുഹമ്മദ് മാസ്റ്റർ, എ.പി മാനു, മുഫീന ഏനു, കെ.ടി ഹംസപ്പ, ഷമീം കരുവള്ളി, ടി.കെ ഷംസുദ്ദീൻ, സുധീർ സ്വലാഹി, വി.സി ഷൗക്കത്ത്, സുരേഷ് കൊടുങ്ങയിൽ, ടി.കുഞ്ഞമ്മു എന്നിവർ സംബന്ധിച്ചു.