പാലക്കാട് :ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്- എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഗാന്ധിജയന്തി വാരാഘോഷം ലഹരിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, സംഘടനാ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അണിനിരന്നു കൊണ്ട്് ‘ലഹരിക്കെതിരെ പോരാടാന്‍ ഞങ്ങളുണ്ട് കൂടെ’ എന്ന ലഹരിവിരുദ്ധ സന്ദേശം ആലേഖനം ചെയ്ത 1000 ബലൂണുകള്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ സാന്നിധ്യത്തില്‍ പറത്തുന്നു. ഒക്ടോബര്‍ 10 ന് രാവിലെ 9ന് പാലക്കാട് ഗവ. വിക്ടോറിയ കോളെജ് മൈതാനത്താണ് പരിപാടി സംഘടിപ്പിക്കുന്നത്.ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ. ജയപാലന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ബി. സുഭാഷ് , കെ.സുഭാഷ് , ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.