മണ്ണാര്‍ക്കാട്: ആശ്രയ കിറ്റില്‍ അളവ് കുറവ് ത്രിവേണിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യു.ഡി.എഫ് മുന്‍സിപ്പല്‍ കമ്മിറ്റി വാര്‍ത്ത സ മ്മേളനത്തില്‍ അറിയിച്ചു.മണ്ണാര്‍ക്കാട് നഗരസഭയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് വിതരണം ചെയ്ത ആശ്രയ കിറ്റിലാണ് അരിയില്‍ ഒരു കിലോ കുറവ് കണ്ടെത്തിയത്.മറ്റു സാധനങ്ങളും അളവ് കുറവുണ്ട്. നഗരസഭയില്‍ 349 കുടുംബങ്ങള്‍ക്കാണ് കിറ്റ് നല്‍കുന്നത്.ഒരു മാ സം അളവില്‍ കുറവ് വരുത്തിയാല്‍ തന്നെ വലിയ തിരിമറിയാണ് നടത്താന്‍ കഴിയുക.കഴിഞ്ഞ കാലങ്ങളിലും ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ജീവനക്കാര്‍ മാത്രമല്ല പുറത്തുനിന്നുള്ള ശക്തികളുടെയും പിന്തുണ യോടെയാണ് തിരിമറി നടന്നിരിക്കുന്നതെന്നും ഇക്കാര്യങ്ങള്‍ അ ന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം.കഴിഞ്ഞ ഭരണസ മിതിയുടെ കാലത്താണ് ത്രിവേണി മുഖേനെ കിറ്റ് വിതരണം ആരം ഭിച്ചത്.ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന ഭരണസമിതിയില്‍ അന്ന ത്തെ ഇടതുമുന്നണിയുടെ വൈസ് ചെയര്‍മാനും ഉത്തരവാദിത്ത ത്തില്‍ ഒഴിഞ്ഞു മാറാനാവില്ല.നിലവിലെ വിപണി വിലയേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ ത്രിവേണി ഈടാക്കുന്ന വിലയെന്നും ഇത് പുനഃ പരിശോധിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. കുറ്റക്കാര്‍ ക്കെതിരെ നടപടി ആവശ്യപ്പെട്ട് പത്താം തിയ്യതി ത്രിവേണി യിലേക്ക് പ്രതിഷേധ മാര്‍ച്ചും,ധര്‍ണയും നടത്തുമെന്ന് നേതാക്ക ളായ കെ.സി.അബ്ദു റഹ്മാന്‍,സി.ഷഫീഖ് റഹ്മാന്‍,പി.ഖാലിദ്, പാതാക്കര നാസര്‍,മുജീബ്, കെ.പി.എ.സലിം, വിശ്വംഭരന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.