അഗളി: ലഹരിക്കെതിരെ അട്ടപ്പാടിയിലെ കുടുംബശ്രീ പ്രവര്‍ത്ത കര്‍ സംഘടിതമായി രംഗത്തുവരണമെന്നും ജനകീയ പ്രതിരോധം ഉയര്‍ത്തണമെന്നും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.ആരോഗ്യമുള്ള അട്ടപ്പാടിക്കായും ലഹരി ക്കെതിരെയും അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി കുടുംബശ്രീ മിഷന്‍ മുഖേന നടപ്പാക്കുന്ന ‘നാമ് ഏകിലാ'(നമുക്ക് ഉണരാം) പരിപാടി അഗളി ഇ.എം.എസ്. ഓഡിറ്റോറിയത്തില്‍ ഉദ്ഘാ ടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി .
ലഹരിയുടെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി അതിക്രമങ്ങള്‍ കൂടുന്ന തിന്റെ പ്രധാന കാരണം ലഹരിയാണ്. ആരോഗ്യമുള്ള അട്ടപ്പാടി ക്കായി ലഹരിയെ നാടുകടത്തണം. അട്ടപ്പാടിയില്‍ നിന്നും ലഹരി യെ തുരത്താന്‍ എക്സൈസിനും പോലീസിനും ഒപ്പം കുടുംബശ്രീ പ്രവര്‍ത്തകരുടെ പിന്തുണയും ഉണ്ടാവണം.യുവതലമുറ കൃത്രിമമാ യ ആഹ്ലാദങ്ങളെ കണ്ടെത്താതെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങ ളിലൂടെയും, കളിക്കളങ്ങളിലൂടെയും, ലൈബ്രറികളിലൂടെയും ആഹ്ലാദം കണ്ടെത്താന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. അത്ത രം പ്രവര്‍ത്തനങ്ങളാണ് വരും ദിവസങ്ങളില്‍ നടത്തേണ്ടത്. എങ്കില്‍ മാത്രമേ ആരോഗ്യമുള്ള അട്ടപ്പാടി ഉണ്ടാവുകയുള്ളൂ. മാനസിക ഉണര്‍വും ഭൗതികമായ ഉന്മേഷവുമുള്ള പുതിയ അട്ടപ്പാടി സൃഷ്ടി ക്കാന്‍ കുടുംബശ്രീയിലെ അംഗങ്ങള്‍ നേതൃത്വപരമായ പങ്കുവഹി ക്കണമെന്നും മാന്ത്രി പറഞ്ഞു.
കുടുംബശ്രീയുടെ ഭാഗമായുളള അട്ടപ്പാടി സമഗ്ര ആദിവാസി വിക സന പദ്ധതിയുമായി ബന്ധപ്പെട്ട് 746 അയല്‍ക്കൂട്ടങ്ങളിലായി 8969 സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 1037 സംഘ കൃഷി ഗ്രൂപ്പു കളിലൂടെ 4606 വനിത കര്‍ഷകരും 200 സ്ത്രീസംരഭകരും ഉണ്ട്. ഇത്തരത്തില്‍ സ്വയം വരുമാനം കണ്ടെത്താന്‍ കുടുംബശ്രീ സ്ത്രീ കളെ പ്രാപ്തരാക്കുന്നു. സ്ത്രീ ശാക്തീകരണം എന്നാല്‍ കുടുംബത്തി ല്‍, സമൂഹത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി സ്ത്രീകള്‍ കൈവരിക്കലാണ്. സ്ത്രീകള്‍ വരുമാനം ആര്‍ജിക്കുന്ന ആളുകളാ യി മാറിയാല്‍ മാത്രമേ സമൂഹത്തിലും കുടുംബത്തിലും അഭിപ്രാ യം പറയാന്‍ കഴിയുകയുള്ളൂ. സ്ത്രീകള്‍ക്ക് സാമ്പത്തികമായ ശാ ക്തീകരണം ഏറ്റവും പ്രധാനമാണ് . സാമ്പത്തിക ശാക്തീകരണത്തി ലൂടെ മാത്രമെ സാമൂഹിക ശാക്തീകരണം ഉണ്ടാവുകയുള്ളൂ.
അട്ടപ്പാടിയിലെ ഭക്ഷണത്തിന്റെ അത്ഭുതപ്പെടുത്തുന്ന വൈവിധ്യ മാണ് കുടുംബശ്രീയുടെ ഭക്ഷ്യമേളയിലൂടെ കാണാന്‍ സാധിച്ചത്. അട്ടപ്പാടിയുടെ ഭക്ഷണവൈവിധ്യം പുറംലോകത്ത് എത്തിക്കാന്‍ സാധിക്കണം.അതിന്റെ വാണിജ്യ സാധ്യതകളെ കണ്ടെത്തണം. അത്തരത്തില്‍ നിരവധി കാര്യങ്ങള്‍ കുടുംബശ്രീക്ക് ചെയ്യാന്‍ കഴി യും. അതിലൂടെ സ്ത്രീകളെ മുന്‍നിരയിലേക്ക് കൊണ്ടുവരണം. ആരോഗ്യമുള്ള അട്ടപ്പാടി എന്ന ലക്ഷ്യത്തിനു വേണ്ടിയിട്ടുള്ള പ്രവര്‍ ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ കുടുംബശ്രീക്കും കുടുംബശ്രീയി ല്‍ അണിനിരന്നിട്ടുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കഴിയ ണം. കുടുംബശ്രീ അംഗങ്ങള്‍ മാറ്റത്തിന്റെ ചാലകശക്തിയായും പതാകവാഹകരായും പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് അട്ടപ്പാടിയില്‍ ആരംഭിക്കുന്ന സ്‌നേഹി ത സെന്ററിനായി അനുവദിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം, ആദിവാസി യുവജന ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റ് വിതരണം, അട്ടപ്പാടിയിലെ തനത് ഭക്ഷ്യമേളയുടെ ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരണം നടത്തി.ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമാ യ ഡി. ധര്‍മ്മലശ്രീ മികച്ച ചെറുധാന്യ ഭക്ഷ്യവിഭവ ഗ്രൂപ്പുകളെ അനുമോദിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ ‘നാമ് ഏകിലാ’ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ബി.എസ് മനോജ്, കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ സ്‌നേഹിത ബ്രോഷര്‍ പ്രകാശനം നിര്‍വഹി ച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണന്‍, പി. രാമമൂര്‍ത്തി, ജ്യോതി അനില്‍കുമാര്‍, പഞ്ചായത്തംഗം പി.കെ.മ ഹേശ്വരി, സി.ഡബ്ല്യു.സി ചെയര്‍മാന്‍ എം.വി മോഹനന്‍, കുടും ബശ്രീ അട്ടപ്പാടി ആദിവാസി സമഗ്രവികസന പദ്ധതി കോ-ഓഡി നേറ്റര്‍ കെ.പി കരുണാകരന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.