മലമ്പുഴ: വ്യവസായ-വാണിജ്യ വകുപ്പിന്റെ എന്റെ സംരംഭം നാടി ന്റെ അഭിമാനം സംരംഭക പദ്ധതിയുടെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലുമായി മുന്നൂ റോളം സംരംഭക യൂണിറ്റുകള്‍ ആരംഭിച്ചതായി ബ്ലോക്ക് വ്യവസായ വികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഗാര്‍മെന്റ് യൂണിറ്റ്, കേ ക്ക് നിര്‍മ്മാണം, കുട നിര്‍മ്മാണം, ചെറുകിട വ്യാപാര സ്ഥാപനങ്ങ ള്‍, ഇ- സേവന കേന്ദ്രങ്ങള്‍ എന്നിവയാണ് പ്രവര്‍ത്തനം തുടങ്ങിയത്.
മലമ്പുഴ പഞ്ചായത്ത് അടിസ്ഥാനത്തില്‍ മരുതറോഡ്- 65, മലമ്പുഴ- 30, പുതുപ്പരിയാരം-71, അകത്തേത്തറ-50, കൊടുമ്പ്-43, പുതുശേരി-14 എന്നിങ്ങനെ ആറ് പഞ്ചായത്തുകളിലായി വ്യക്തിഗതമായും ചെറു സംഘങ്ങളായും തിരിഞ്ഞാണ് സംരംഭക യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനുപുറമേ 20ല്‍ പരം യൂണിറ്റുകള്‍ക്ക് കൂടി തുട ക്കം കുറിച്ചതായി അധികൃതര്‍ പറഞ്ഞു.
വാണിജ്യമേഖലയുമായി സഹകരിച്ച് പഞ്ചായത്ത് തലത്തില്‍ ലോണ്‍മേളകള്‍ നടത്തിയും സംരംഭം തുടങ്ങുന്നതിനാവശ്യമായ ലൈസന്‍സ് നല്‍കി സംരംഭകരെ ആകര്‍ഷിക്കുകയും ചെയ്തു കൊണ്ട് പദ്ധതി വിപുലമാക്കിയതായും ഇതിലൂടെ സ്വന്തമായി ചെറുകിട വ്യാവസായിക യൂണിറ്റുകളാരംഭിച്ച് വരുമാനമാര്‍ഗം കണ്ടെത്താന്‍ ജനങ്ങള്‍ സഹകരിച്ചു മുന്നോട്ടു വരുന്നുണ്ടെന്നും സംരംഭക പദ്ധതി നാടിന് അഭിമാനമാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.