പാലക്കാട്: ശ്രീശങ്കര്‍ പാരീസ് ഒളിമ്പിക്‌സിനുള്ള കേരളത്തി ന്റെയും രാജ്യത്തിന്റെയും പ്രതീക്ഷയാണെന്ന് യുവജനക്ഷേമ – പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോമണ്‍വെല്‍ത്ത് ഗെയിംസ് 2022 ല്‍ പുരുഷ വിഭാഗം ലോങ് ജംമ്പില്‍ വെള്ളി മെഡല്‍ ജേതാവായ ശ്രീശങ്കര്‍ മുരളിയെ യാക്കരയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ശ്രീശങ്കര്‍ കേരളത്തിന്റെ യും ഇന്ത്യയുടെയും അഭിമാനമാണ്. കേരളത്തിന്റെ യുവപ്രതിഭയാ യ ശ്രീശങ്കറിന് എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള സൗ കര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും സ്‌പോര്‍ട്‌സ് യുവജനകാര്യ മന്ത്രി എന്ന നിലയില്‍ അതിനുള്ള എല്ലാ ഇടപെടലുകളും ഉണ്ടാകു മെന്നും മന്ത്രി അറിയിച്ചു. ശ്രീശങ്കര്‍ എന്ന പ്രതിഭയെ വളര്‍ത്തി ക്കൊണ്ടു വരുന്നതിന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സഹിച്ച ത്യാഗത്തെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
ശ്രീശങ്കറിന്റെ പരിശീലന വിവരങ്ങള്‍, റെക്കോര്‍ഡ് നേട്ടത്തിന്റെ പ്രകടനം തുടങ്ങിയ വിശേഷങ്ങള്‍ മന്ത്രി അന്വേഷിച്ചറിഞ്ഞു. റെ ക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ വീഡിയോ മന്ത്രി കാണുകയും ചെയ്തു. ശ്രീശങ്കറിന്റെ അച്ഛന്‍ എസ്. മുരളി, അമ്മ ബിജിമോള്‍, സഹോദരി പാര്‍വതി എന്നിവരും നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു. മുന്‍ ജില്ലാ പഞ്ചായത്തംഗവും പൊതുപ്രവര്‍ത്തകനുമായ നിതിന്‍ കണിച്ചേരി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി ഇ.എന്‍. സുരേഷ്ബാബു തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.