മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ വ്യക്തികളെ പു നഃരധിവസിപ്പിക്കുന്നതിന്, അത്തരം വ്യക്തികളുടെ ഉചിത താത്പ ര്യത്തിന് ആവശ്യമാണെന്നു കണ്ടാല്‍ 2016ലെ ഭിന്നശേഷി അവ കാശ നിയമം 7ാം വകുപ്പില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതു പോലെ ബ ന്ധപ്പെട്ട എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഇല്ലാതെ സൈക്കോ-സോഷ്യല്‍ ഹോമുകളില്‍ പ്രവേശിപ്പിക്കാന്‍ പാടി ല്ലായെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച് പഞ്ചാപകേശന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോടും, സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും നിര്‍ദ്ദേശിച്ച് ഉത്തരവ് നല്‍കി. ഇത്തരം കേസുകളില്‍ മനോരോഗ വിദഗ്ദ്ധനെ കൊണ്ട് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങാതെയും ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഇല്ലാതെയും ആളുകളെ നിയമ വിരുദ്ധമായ നിലയില്‍ സൈക്കോ സോഷ്യല്‍ ഹോമുകളില്‍ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതി നാലാണ് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് അടിയന്തിരമായി പുറപ്പെടുവിക്കണമെന്നു നിര്‍ദ്ദേശിച്ചതെന്ന് കമ്മീഷണര്‍ വ്യക്ത മാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!