മണ്ണാര്‍ക്കാട്: തെങ്കര തത്തേങ്ങലത്തുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷ ന്റെ സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ ശേഖരം അടിയ ന്തിരമായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തെങ്കര ഗ്രാമ പഞ്ചായത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് കത്ത് നല്‍ കി.മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ ഡെവല പ്പ്‌മെന്റ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമ പഞ്ചാ യത്തിന്റെ നടപടി.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ വര്‍ഷങ്ങ ളായി സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ അടിയന്തരമായി നീ ക്കം ചെയ്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ആവ ശ്യപ്പെട്ട് എച്ച്ഡി ഇപി ഫൗണ്ടേഷന്‍ ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് മുഖ്യ മന്ത്രിക്ക് കത്തയച്ചത്.മുന്നൂറ് ലിറ്ററോളം വരുന്ന എന്‍ഡോസള്‍ഫാന്‍ 2011 മുതലാണ് തത്തേങ്ങലത്ത് സൂക്ഷിച്ച് വരുന്നത്.2014ല്‍ കീടനാ ശിനി സൂക്ഷി ച്ചിരുന്ന ബാരലിന് ചേര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് പത്ത് ലക്ഷത്തോളം രൂപ മുടക്കി പുതിയ ബാരലിലേക്ക് മാറ്റുക യായിരുന്നു.എന്‍ഡോ സള്‍ഫാന്‍ ശേഖരം ഉടന്‍ തന്നെ നീക്കം ചെയ്യുമെന്ന് അന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും എട്ട് വര്‍ഷം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ വര്‍ഷ ങ്ങളോളം നടന്ന എന്‍ഡോസള്‍ഫാന്‍ പ്രയോഗം പ്രദേശവാസികള്‍ ക്കിടയില്‍ പലവിധ രോഗങ്ങള്‍ക്ക് ഇടയാക്കി.2015 മെയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാരടങ്ങുന്ന സംഘം ഇരു ന്നൂറോളം പേരെ പരിശോധിച്ചതിന്റെ ഫലം പുറത്ത് വന്നപ്പോള്‍ തത്തേങ്ങലത്ത് 45 പേര്‍ക്ക് സെറിബ്രല്‍ പാള്‍സി ഉള്‍പ്പടെയുള്ള ജ നിതക വൈകല്ല്യങ്ങളും മറ്റു ഗുരുതര രോഗങ്ങളും കണ്ടെത്തി. അര്‍ബുദം ബാധിച്ച് മരിച്ചവരുമുണ്ട്. ജീവിച്ചിരിക്കുന്ന വരില്‍ ആരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്‍ പ്പെട്ടിട്ടില്ലെന്നതാണ് മറ്റൊരു ദുര്യോഗം.ദുരിതബാധിതരായ കുടും ബങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്നും കത്തില്‍ ഗ്രാമ പഞ്ചായത്ത് ആവശ്യപ്പെ ട്ടിട്ടുണ്ട്.