തരൂർ: നിയോജകമണ്ഡലത്തിൽ നിർമ്മാണം പൂർത്തീകരിച്ച തരൂർ റിങ് റോഡ്, കടവണി-കമ്പിക്കോട്-പാലത്തറ റോഡ് എന്നിവയുടെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര-യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാളെ (ഒക്ടോബർ 5) വൈകിട്ട് ഏഴി ന് തോലനൂർ ജങ്ഷനിൽ നിർവഹിക്കും. പി.പി സുമോദ് എം.എൽ. എ അധ്യക്ഷനാകും. മുൻ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ മുഖ്യാതിഥി യാകും.
2018-2019 സാമ്പത്തിക വർഷത്തിൽ സംസ്ഥാന ബജറ്റ് വിഹിതത്തി ൽ നിന്ന് 14.70 കോടിയിൽ പുനർനിർമ്മിച്ച അത്തിപ്പൊറ്റ-തോലനൂർ റോഡിലെ മണിയൻപാറ പിലാപ്പുള്ളി റോഡ്, തരൂർപ്പള്ളി തോണി ക്കടവ് റോഡ് എന്നിവ ഉൾപ്പെടുന്ന തരൂർ റിങ് റോഡ്, 2016-17 സാമ്പ ത്തിക വർഷത്തെ സംസ്ഥാന ബജറ്റ് വിഹിതത്തിൽ നിന്ന് 3.11 കോ ടിയിൽ നിർമ്മിച്ച കടവണി കമ്പിക്കോട് പാലത്തറ റോഡ് എന്നിവ യുടെ നിർമ്മാണ പ്രവൃത്തികളുടെ പൂർത്തികരണോദ്ഘാടനമാണ് നടക്കുന്നത്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ ചാമു ണ്ണി, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ ദേവദാസ്, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രജനി ബാബു, കുത്ത നൂർ, തരൂർ, കാവശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, കുഴൽമന്ദം ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി സഹദേവൻ, ഇ. രമണി, സി. രമേഷ്കുമാർ, രാധാ മുരളി, പി. സജിത, ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ് തച്ചങ്കാട്, കുഴൽമന്ദം, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ചീഫ് എൻജി നീയർ അഭിജിത്ത് രാമചന്ദ്രൻ, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉത്തര മേഖല കോഴിക്കോട് സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി വിശ്വ പ്രകാശ്, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ എക്സിക്യൂട്ടീവ് എൻ ജിനീയർ യു.പി ജയശ്രീ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പങ്കെടു ക്കും.