കോട്ടോപ്പാടം: മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് മത്സര ങ്ങളുടെ ഭാഗമായുള്ള അണ്ടര്‍ 19 സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ കോ ട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂള്‍ ജേതാക്ക ളായി.കാരാകുറിശ്ശി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളാണ് ഇരുവിഭാഗ ത്തിലും റണ്ണര്‍ അപ്.കോട്ടോപ്പാടം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗ ണ്ടില്‍ നടന്ന മത്സരങ്ങള്‍ കോഴിക്കോട് സര്‍വ്വകലാശാല സോഫ്റ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ അഖില്‍ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ ശ്രീധരന്‍ പേരേഴി അധ്യക്ഷനായി.ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി സെബാസ്റ്റ്യന്‍, എച്ച്.എം.ഫോറം പ്രതിനിധി എസ്.ആര്‍.ഹബീബുല്ല,റഷീദ് കൊടക്കാട്,ഷിജി ജോര്‍ജ്, കെ.പി.റിയാസ് സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!