മണ്ണാര്‍ക്കാട് :നഗരസഭയില്‍ അഗതി രഹിത കേരളം പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന ആശ്രയ കിറ്റിലെ അരിയിലുള്‍പ്പടെ തൂക്ക കുറ വ് കണ്ടെത്തിയ സംഭവത്തില്‍ കുടുബശ്രീ ത്രിവേണി സൂപ്പര്‍മാര്‍ക്ക റ്റിനോട് വിശദീകരണം തേടി.തിങ്കളാഴ്ച ചേര്‍ന്ന സിഡിഎസ് യോഗ ത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കിയതായി സിഡി എസ് ചെയര്‍പേഴ്‌സണ്‍ ഊര്‍മ്മിള പറഞ്ഞു.
നഗരസഭയിലെ 435 ഓളം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റ് നല്‍കി വരുന്നത്.കുടുംബശ്രീയും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റും തമ്മിലുള്ള കരാര്‍ പ്രകാരമാണ് നഗരസഭയില്‍ മൂന്ന് വര്‍ഷത്തോളമായി കിറ്റ് വിതരണം നടത്തി വരുന്നത്.മൂന്ന് ദിവസത്തോളമായി കിറ്റ് വിത രണം തുടങ്ങിയിട്ട്.അഞ്ച് കിലോ അരി,പഞ്ചസാര,പയര്‍,കടല തുടങ്ങി എട്ട് ഇനങ്ങളാണ് കിറ്റിലുള്ളത്.കഴിഞ്ഞ ദിവസം പത്താം വാര്‍ഡ് കൗണ്‍സിലര്‍ പി പ്രസാദ് കിറ്റിലെ അരിയുടെ തൂക്കത്തില്‍ സംശയം തോന്നി തൂക്കി നോക്കിയപ്പോഴാണ് അരിയുടെ അളവില്‍ ഒരു കിലോയോളം കുറവ് കണ്ടെത്തിയത്.തുടര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.ആശ്രയ കിറ്റിലെ കയ്യിട്ട് വാരല്‍ മ്ലേച്ഛമായ പ്രവര്‍ത്തിയാണെന്നും തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.