മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോ ഗവും കടത്തും തടയുന്നതിന് മുഖ്യന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എക്‌സൈസ് വകുപ്പ് സെപ്റ്റംബര്‍ 16ന് ആരംഭിച്ച നാര്‍ക്കോട്ടിക് സെപ്ഷ്യല്‍ ഡ്രൈവ് ഒക്ടോബര്‍ അഞ്ച് വരെ തുടരും. ഇതിന്റെ ഭാഗമായി എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, മുഴുവന്‍ സമയം ഹൈവേ പെട്രോളിംഗ് ടീം, 2193 നര്‍ക്കോട്ടിക് കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി നിരീക്ഷി ക്കല്‍, വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ പ്രത്യേക നിരീക്ഷണം, അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളിലും ട്രെയിനു കളിലും പരിശോധന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള 17 ദിവസങ്ങളി ലായി 507 നര്‍ക്കോട്ടിക് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 517 പ്ര തികളെ അറസ്റ്റ് ചെയ്തു. 83 കിലോഗ്രാം കഞ്ചാവ്, 166 കഞ്ചാവ് ചെ ടികള്‍, 787 ഗ്രാം എം.ഡി.എം.ഐ, 1393 ഗ്രാം മെത്താംഫിറ്റമിന്‍, 8.4 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 55 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടി ച്ചെടുത്തു. മയക്കുമരുന്ന് കേസുകളിലെ ആറ് പ്രഖ്യാപിത കുറ്റവാ ളികള്‍ ഉള്‍പ്പെടെ 209 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജ രാക്കി.