കുമരംപുത്തൂര്‍: ഗാന്ധി ജയന്തി ദിനത്തില്‍ കുമരം പുത്തൂര്‍ ലയണ്‍ സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ശുചിത്വം സുന്ദരം എന്റെ കുമരംപു ത്തൂര്‍ എന്ന പദ്ധതി യുടെ ഭാഗമായി വട്ടമ്പലം ഹെല്‍ത്ത് സെന്റര്‍ കെട്ടിടവും പരിസരവും വൃത്തിയാക്കി. കുമരംപുത്തൂര്‍ ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് കെ. ലക്ഷ്മി കുട്ടി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ദേവദാസ് നരിപ്പിലങ്ങാട് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഹരിദാസ്. ജെ.എച്ച്.ഐ കൃഷ്ണന്‍ കുട്ടി, ആശാ വര്‍ക്കര്‍ സുമ എന്നിവര്‍ സംബന്ധിച്ചു. ലയണ്‍സ് ക്ലബ്ബ് സെക്ര ട്ടറി ജയന്‍ പച്ചീരി സ്വാഗതവും ട്രഷറര്‍ സന്തോഷ് നന്ദിയും പറഞ്ഞു. ലയണ്‍സ് ക്ലബ്ബ് മെമ്പര്‍മാരായ രവിചന്ദ്രന്‍, മുജീബ് മല്ലിയില്‍, ശിവ ദാസന്‍, കെ.വി.ആര്‍ റസാഖ്, സാജു ജേക്കബ്, കാസിം, പ്രവീണ്‍കു മാര്‍, അനസ് മോന്‍, ബൈജു സംബന്ധിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!