തിരുവനന്തപുരം: പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാ നുമായ എം. എം. രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറാ യി വിജയൻ അനുശോചിച്ചു. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് വ്യവസായ മേഖലയിലേക്ക് മുന്നേറിയ വ്യക്തി യായിരു ന്നു രാമചന്ദ്രൻ. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം ഏറെ ശ്രദ്ധേയമായിരുന്നു. പ്രവാസി മലയാളിക ളുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു രാമചന്ദ്ര ൻ. ദുബായിലെ പൊതുവേദികളിലും സാംസ്‌കാരിക സദസ്സുകളി ലും സജീവ സാന്നിധ്യമായിരുന്നു. പാവപ്പെട്ടവർക്ക് സഹായിയാ യിരുന്നു അദ്ദേഹം. ചലച്ചിത്ര നിർമ്മാതാവ് എന്ന നിലയിലും ശ്രദ്ധേ യനായി.  ജന്മനാട്ടിലേക്ക് തിരിച്ചുവരണമെന്ന  ആഗ്രഹം ബാക്കി യാക്കിയാണ് അറ്റ്‌ലസ് രാമചന്ദ്രൻ വിടവാങ്ങിയിരിക്കുന്നത് – മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!