മണ്ണാര്‍ക്കാട്: നഗരസഭയിലെ കിഴക്കുംപുറം പട്ടികജാതി കോളനി യില്‍ ഒരുകോടി രൂപയുടെ വികസനം നടത്തും.അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ കോളനിയില്‍ പ്രാഥമിക സൗകര്യങ്ങള്‍ മെ ച്ചപ്പെടുത്തുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നത്.വീടുകളുടെ റിപ്പയര്‍, അംഗന്‍വാടി റിപ്പയര്‍, റോഡ്, പാര്‍ശ്വ ഭിത്തി സംരക്ഷണം, കുടിവെ ള്ള പൈപ്പ് നീട്ടല്‍, ലൈറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ വിവിധ പദ്ധ തികളാണ് നടപ്പിലാക്കുക. ഇതുമായി ബന്ധപ്പെട്ട് കോളനിയില്‍ നട ന്ന യോഗം അഡ്വ. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗര സഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ മാസിദ സത്താര്‍, പട്ടികജാതി വികസന ഓഫീസര്‍ പ്ര ദീപ്, നിര്‍മ്മിതി ഉദ്യോഗസ്ഥരായ റിറ്റോ, ബിന്ദു തുടങ്ങിയവര്‍ സംബ ന്ധിച്ചു