മണ്ണാര്‍ക്കാട്: ഡ്രൈഡേയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച അറുപത് ലിറ്റര്‍ വിദേശ മദ്യം മണ്ണാര്‍ക്കാട് എക്‌സൈസ് ഇന്‍സ്പക്ടര്‍ എസ് ബാല ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.ഒരു ലിറ്ററി ന്റേയും അര ലിറ്ററിന്റേയും 80 കുപ്പികളിലായി സൂക്ഷിച്ചിരുന്ന മദ്യം തെങ്കര പുഞ്ചക്കോട് സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കണ്ടെ ടുത്തത്.കാറിന്റെ സീറ്റുകള്‍ക്കിടയിലും, ഡിക്കിയിലും, സ്‌കൂട്ടറി ന്റെ സീറ്റിന്റെ അടിഭാഗത്തുമായാണ് മദ്യം ഒളിപ്പിച്ച് വെച്ചിരു ന്നത്.വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ഡ്രൈഡേ ദിനത്തില്‍ വീട്ടുടമയും സുഹൃത്തും അധികവിലയ്ക്ക് വില്‍പ്പന നടത്തുന്നതിനായി സൂക്ഷിച്ച മദ്യമാണിതെന്ന് എക്‌സൈ സ് ഇന്‍സ്‌പെക്ടര്‍ എസ് ബാലഗോപാലന്‍ പറഞ്ഞു.ഇരുവരും വന്‍തോ തില്‍ മദ്യം സൂക്ഷിച്ചു വെയ്ക്കുന്നതായും അട്ടപ്പാടിയിലേക്ക് മദ്യം കടത്തി കൊണ്ട് പോയി വില്‍പ്പന നടത്തുന്നതായും എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഷാ ഡോ സംഘം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.പിടികൂടിയ മദ്യത്തിന് വിപണിയില്‍ ഏകദേശം അരലക്ഷത്തോളം വില രൂപ വില വരുമെന്ന് എക്‌സൈസ് അറിയിച്ചു.
അമിത ലാഭത്തിന് വില്‍പ്പ നടത്തുകയെന്ന ഉദ്ദേശത്തോടെ മദ്യം സൂ ക്ഷിച്ചതിന് കേസെടുത്തു.ഒളിവില്‍ പോയ പ്രതികളെ കുറിച്ച് വിവ രം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും എക്‌സൈസ് അറിയി ച്ചു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്.ബാലഗോപാല്‍,പ്രിവന്റീവ് ഓഫീസര്‍ സി.ഷിബുകുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരാ യ സ്റ്റാലിന്‍ സ്റ്റീഫന്‍,ഹംസ,പിന്റു,രഞ്ജിത,ഡ്രൈവര്‍ അനൂപ് എന്നി വരാണ് പരിശോധന നടത്തിയത്.