കോട്ടോപ്പാടം: എസ് എസ് എഫ് സ്‌നേഹ സമ്മേളനത്തിന് ജില്ലയില്‍ തുടക്കമായി.കോട്ടോപ്പാടം സെക്ടറില്‍ നടന്ന സ്‌നേഹ സമ്മേളന ത്തോടെയാണ് ജില്ലയില്‍ തുടക്കം കുറിച്ചത്.എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മീലാദ് കാമ്പയിനിന്റെ ഭാഗമായാണ് ‘ഹൃദയമാണെന്റെ നബി’ എന്ന പ്രമേയത്തില്‍ സംസ്ഥാനത്തെ 638 കേന്ദ്രങ്ങളില്‍ സ്‌നേഹ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത്.മീലാദ് കാമ്പയിനിന്റെ ഭാഗമായി സീറത്തുന്നബി അക്കാദമിക് കോണ്‍ ഫറന്‍സ്,ത്വല അല്‍ ബദ്‌റു,മുത്ത് നബി മെഗാ ക്വിസ്, തുടങ്ങിയ പരിപാടികള്‍ വിവിധ ഘടകങ്ങളില്‍ നടക്കും.ജില്ലയില്‍ 66 കേന്ദ്ര ങ്ങളില്‍ സ്‌നേഹ സമ്മേളനം നടക്കും.

കോട്ടോപാടം സെക്ടര്‍ സ്‌നേഹ സമ്മേളനം സമസ്ത പാലക്കാട് ജില്ലാ ഉപാധ്യക്ഷന്‍ അബ്ബാസ് സഅദി കുമരംപുത്തൂര്‍ ഉദ്ഘാടനം നിര്‍ വഹിച്ചു. സമദ് സഖാഫി മായനാട് ഹുബ്ബുറസൂല്‍ പ്രഭാഷണം നട ത്തി. പി സി അഷ്‌റഫ് സഖാഫി അരിയൂര്‍, ഇസ്മാഈല്‍ അസ്ഹരി ചേലേമ്പ്ര സംസാരിച്ചു. ശഫീഖ് അലി അല്‍ ഹസനി കൊമ്പം, സി എം ജഅ്ഫര്‍ അലി കൂമഞ്ചേരിക്കുന്ന്,ഹക്കീം കൊമ്പാക്കല്‍കുന്ന് , ശിഹാബ് കൊടക്കാട്, ഹുസൈന്‍ സഖാഫി തെയ്യോട്ടുചിറ,റഊഫ് സഖാഫി കോട്ടപ്പുറം, അജ്മല്‍ കൂമഞ്ചേരിക്കുന്ന്, ഹാഫിള് ശഫീഖ് സഖാഫി പാലോട് പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!