അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളി ലെ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക ഹൃദയ ദിനം സം ഘടിപ്പിച്ചു.മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാ ണ് ഹൃദയമെന്നുള്ളത് ഓര്‍മ്മിപ്പിക്കാനും ,ഹൃദ്രോഗം വര്‍ധിച്ചു വരു ന്ന സാഹചര്യത്തില്‍ ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കേ ണ്ടതിന്റെആവശ്യകത കുടികളെ ബോധ്യപ്പെടുത്താനും ലോക ഹൃദയാരോഗ്യ ദിനാചരണം സഹായകമായി.അലനല്ലൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡോ.പി.കൃസ്റ്റിസണ്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സി.ടി മുരളീധരന്‍ അധ്യക്ഷനായി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.അജിത,ജെ.എച്ച്.ഐ മാരായ എന്‍.എസ് സ്മിത, ബീനറിജു എന്നിവര്‍ ക്ലാസ്സെടുത്തു. അധ്യാപകരായ സി.മുഹമ്മദാ ലി,കെ. മിന്നത്ത്,കെ.പി.ഫായിഖ്‌റോഷന്‍,നബീല്‍ നാസര്‍,സ്‌കൂള്‍ ആരോഗ്യ മന്ത്രി വി.ഹിമ ഫാത്തിമ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!