അലനല്ലൂര്‍ : ക്യാന്‍സര്‍ രോഗത്താല്‍ മുടി നഷ്ടപ്പെട്ടവര്‍ക്കായി സ്വന്തം മുടി ദാനം ചെയ്ത വട്ടമണ്ണപ്പുറം എ എം എല്‍ പി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി കെ. റിയ നാസറിനെ പി.ടി.എ ആദരിച്ചു. മുടി ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നതിനായി തൃശ്ശൂര്‍ ചേലക്കാട് കരയില്‍ പ്രവര്‍ത്തിക്കുന്ന മിറാക്കിള്‍ ചാരിറ്റബിള്‍ അ സോസിയേഷന് കൈമാറി.പി.ടി.എ പ്രസിഡന്റ് അയ്യൂബ് മുണ്ട ഞ്ചേരി ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപകന് സി ടി മുരളീധരന് അധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡന്റ് റസാഖ് മംഗലത്ത് അധ്യാപകരായ സി.മൂഹമ്മദാലി,കെ.എം ഷാഹിന സലീം,കെ മിന്ന ത്ത് , കെ. ഹബീബ ഫായിയ് റോഷന് , ഷാഹിദ് സഫര്‍ , മാഷിദ, റാഷിദ,ബേബി സെല്‍വ എന്നിവര്‍ സംസാരിച്ചു. വട്ടമണ്ണപ്പുറം പ്രദേ ശത്ത് താമസിക്കുന്ന കാപ്പിലകത്ത് അബ്ദുള്‍ നാസര്‍ സുഫൈബാന് ദമ്പതികളുടെ മകളാണ് റിയ നാസര്‍.
