അഗളി:അട്ടപ്പാടിയില്‍ നിന്നും മണ്ണാര്‍ക്കാട്ടേയ്ക്ക് വിറക് കയറ്റി വരികയായിരുന്ന മിനി ലോറി ചുരത്തില്‍ മറിഞ്ഞ് അപകടം. ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ഒമ്പതാം വളവിലാണ് ലോറി മറിഞ്ഞത്.കുഴിയലക പ്പെട്ട ലോറി നിയന്ത്രണം വളവിന് കുറുകെയായി മറിഞ്ഞെങ്കിലും ഗതാഗത തടസ്സമുണ്ടായില്ല.അതേ സമയം അപകടം നടന്ന് ഏറെ നേരം കഴിഞ്ഞും ലോറി മാറ്റാന്‍ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേ പമുണ്ട്.രണ്ടാഴ്ച മുമ്പ് ചകിരിച്ചോര്‍ കയറ്റി വന്ന ലോറിയും ഇതേ സ്ഥ ലത്ത് മറിഞ്ഞിരുന്നു.അന്ന് മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. റോഡിന്റെ ശോച്യാവസ്ഥയാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്ന തെന്ന് നാട്ടുകാര്‍ പറയുന്നു.കിഫ്ബി അട്ടപ്പാടി റോഡ് നവീകരണ ത്തിനായി 2017ല്‍ ഏറ്റെടുത്തെങ്കിലും നടപടികളൊന്നുമായിട്ടില്ല.