തിരുവനന്തപുരം: കേരള പൊലീസിന്റെ സൈബര്‍ഡോമിനു കീഴി ല്‍ പ്രവര്‍ത്തിക്കുന്ന കേരള പോലീസ് സിസിഎസ്ഇ (കൗണ്ടറിംഗ് ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍) ടീമിന്റെ ഓപ്പറേഷന്‍ പി ഹണ്ടിനു കീഴില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1363 കേസുകള്‍. വാ ട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയവ വഴി നടന്ന കുറ്റകൃത്യങ്ങളാണ് രജി സ്റ്റര്‍ ചെയ്ത കേസുകളില്‍ അധികവും.കേസുകളുമായി ബന്ധപ്പെട്ടു 315 പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരു ന്നതു ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു പി-ഹണ്ട് എന്ന പേരില്‍ ഒരു പ്രത്യേക ഓപ്പറേഷന്‍ സംസ്ഥാന പൊലീസ് ആരംഭിച്ചത്. സോ ഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘ ങ്ങളുടെ പ്രവര്‍ത്തനം കൃത്യമായി സൈബര്‍ ഡോം നിരീക്ഷിക്കു ന്നുണ്ട്.

ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കുട്ടികള്‍ക്കെ തിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന 3794 കേന്ദ്രങ്ങള്‍ കണ്ടെത്തി. ഇതു സംബന്ധിച്ച വിവരങ്ങള്‍ സൈബര്‍ സെല്ലുകളിലെ അംഗങ്ങള്‍, സാങ്കേതിക വിദഗ്ധര്‍, വനിതാ വിഭാഗം എന്നിവരടങ്ങു ന്ന ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള 280 ടീമുകള്‍ക്ക് പിന്നീ ട് ഈ വിവരങ്ങള്‍ കൈമാറി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലിസ് മേധാവികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുട നീളം നടത്തിയ റെയിഡില്‍ രജിസ്റ്റര്‍ ചെയ്ത 1363 കേസുകളിലായി 2425 ഉപകരണങ്ങള്‍ ടീമുകള്‍ക്ക് പിടിച്ചെടുത്തു. ഇതില്‍ കുട്ടികളു ടെ നിയമവിരുദ്ധ വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ സൂക്ഷിച്ചി ട്ടുള്ള മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌കുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍ മുതലായവ ഉള്‍പ്പെടുന്നു.

കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ തടയുന്നതി നുള്ള സീറോ ടോളറന്‍സ് പോളിസിയുടെ ഭാഗമായി കുറ്റകരമായ രീതിയില്‍ കുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പി ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണു തീരുമാനം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!