മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ ഓട്ടോറിക്ഷകളില്‍ ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ആര്‍.ടി.ഒ. നിര്‍ദേശിച്ചു.ജില്ലയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ അമിത ചാര്‍ജ് ഈടാക്കുന്നതായി യാ ത്രക്കാരില്‍ നിന്ന് പരാതികള്‍ ലഭിക്കുന്നതിനാല്‍ എല്ലാ ഓട്ടോറി ക്ഷകളിലും ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തി പ്പിക്കണമെന്നും നിയമാ നുസരണമുള്ള ചാര്‍ജ് മാത്രമേ ഈടാക്കാവൂ എന്നും ആര്‍.ടി.ഒ. അറിയിച്ചു. ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ യാത്രക്കാരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വ്യക്തമാക്കി.