മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചു.കുന്തിപ്പുഴ സ്വദേശി കൈതക്കല്‍ ഉസാമ ഉസ്മാന്‍ (20) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന മണലടി സ്വദേശി പാണക്കാട ന്‍ ഫസലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് കൈതച്ചിറ മാസപ്പറമ്പ് ഭാഗത്ത് ഉസാമയും ഫസലും കുളിക്കാനിറങ്ങിയത്.ഇതിനിടെ ഉസാമ ഒഴുക്കില്‍പ്പെടു കയായിരുന്നു.ഫസല്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ ന്ന് ഫയര്‍ഫോഴ്‌സും , പൊലീസും നാട്ടുകാരും ചേര്‍ന്ന് തിര ച്ചില്‍ നടത്തിയാണ് ഉസാമയെ കണ്ടെത്തിയത്.ഉടന്‍ താലൂക്ക് ആശു പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മരിച്ച ഉസാമ മണ്ണാര്‍ ക്കാട് എംഇഎസ് കല്ലടി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാ ര്‍ത്ഥിയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!