മണ്ണാർക്കാട്: ബസിൽ കുഴഞ്ഞു വീണ യാത്രക്കാരനെ ആശുപത്രി യിൽ എത്തിച്ച്‌ ട്രാൻസ്‌പോർട്ട് ബസ് ജീവനക്കാർ. അട്ടപ്പാടിയിൽ നിന്നും മണ്ണാർക്കാട്ടേക്ക് വരികയായിരുന്ന ട്രാൻസ്പോർട്ട് ബസ്സിൽ ചുരത്തിൽ വച്ചാണ് യാത്രക്കാരനായ രാജീവ് കുഴഞ്ഞുവീണത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. സംഭവം ശ്രദ്ധയിൽപെട്ട ഉടനെ ബസ് ജീവനക്കാർ അതിവേഗം താലൂക്ക് ആശുപത്രിയിൽ എത്തി ക്കുകയായിരുന്നു.നേഴ്സിങ് ജോലി ചെയ്യുന്ന യാത്രക്കാരി ബസിൽ വെച്ച് സിപിആർ നൽകി.കെ.എസ്.ആർ.ടി.സി മണ്ണാർക്കാട് സബ് ഡിപ്പോയിലെ ഡ്രൈവർ രാധാകൃഷ്ണന്റെയും കണ്ടക്ടർ മുരുക ന്റെയും സമയോചിതമായ ഇടപെടലാണ് ഒരാളുടെ രക്ഷയായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!