പാലക്കാട് : അട്ടപ്പാടി ചുരം റോഡ് നിര്‍മാണം കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖേന പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട എക്‌സിക്യുട്ടീവ് എ ഞ്ചീനയര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.ചുരത്തില്‍ മഴയില്‍ തകര്‍ന്ന കള്‍വെര്‍ട്ട് ഉള്‍പ്പെടുന്ന 52 കിലോ മീറ്റര്‍ വരുന്ന ചുരം റോ ഡ് നിര്‍മാണം വേഗത്തിലാക്കണമെന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടതിന്റെ അടി സ്ഥാനത്തിലായിരുന്നു നിര്‍ദേശം.ജില്ലയിലെ കൃഷി ഓഫീസര്‍മാരി ല്ലാത്ത 31 പഞ്ചായത്തുകളിലും തസ്തിക നികത്തുന്നതിന് വേണ്ട നട പടി സ്വീകരിക്കണമെന്നും എംഎല്‍എ പറഞ്ഞു.അഗളിയില്‍ ധാന്യ വിളകള്‍ 60 രൂപ നിരക്കില്‍ സംഭരിക്കുന്നുണ്ടെന്നും കൊപ്ര സംഭര ണം ഉടന്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ യോഗ ത്തില്‍ അറിയിച്ചു.
പട്ടാമ്പി നിള-ഷൊര്‍ണൂര്‍ ഐ.പി.ടി റോഡ് അറ്റകുറ്റപണികള്‍ നാല് ദിവസത്തിനകം അടിയന്തിരമായി പൂര്‍ത്തിയാക്കി ഗതാഗതയോഗ്യ മാക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ക്ക് കര്‍ശന നിര്‍ദേശം നല്‍കി. വല്ലപ്പുഴ-നെല്ലായ പ്രദേത്തെ പൊന്‍ മുഖംമലയില്‍ പാറപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് മൈനിങ്-ജിയോളജി വകുപ്പിന്റെയും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ യും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഡെപ്യൂ ട്ടി ഡയറക്ടര്‍ പഞ്ചായത്തിന് ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
കോവിഡ് മരണസര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതിന് നേരിട്ടുള്ള അപേ ക്ഷകള്‍ പരിഗണിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പി റീത്ത അറിയിച്ചു. പട്ടാമ്പി ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മ്മാ ണ ടെന്‍ഡര്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കി നിര്‍ മ്മാണം ആരംഭിക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ജലജീവന്‍ മിഷന്റെ പ്രവൃത്തികള്‍ നടക്കുന്ന കൈപ്പുറം, ചെമ്പ്ര, തിരുവേഗപ്പുറ, ഓങ്ങല്ലൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കുടി വെള്ള വിതരണം ഉറപ്പാക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍ .എയും വാട്ടര്‍ അതോരിറ്റി പൊളിച്ച പഞ്ചായത്ത് റോഡുകളുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും പ്രസ്തുത പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണമെന്ന് പി.മമ്മിക്കുട്ടി എം.എല്‍.എയും യോഗത്തില്‍ ആവശ്യപ്പെട്ടു. ശ്രീകൃഷ്ണപുരം ലക്ഷം വീട് കോളനിയില്‍ പണ്ടാരം, തണ്ടാന്‍ സമുദായക്കാര്‍ക്ക് ജാതി സര്‍ ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ച്് ലാന്‍ഡ് റവന്യൂ കമ്മിഷ ണര്‍ക്ക് കത്ത് നല്‍കിയതായി ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍) യോഗത്തില്‍ അറിയിച്ചു.
ജില്ലയില്‍ ഓലകരിച്ചില്‍ മൂലം 50 ശതമാനത്തില്‍ കൂടുതല്‍ നഷ്ടം സംഭവിച്ച നെല്‍കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.ജില്ലയില്‍ നെല്‍കൃഷിക്ക് വ്യാപകമായി ഓലകരിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ കാര്‍ഷിക സര്‍വ്വകലാശാല വിദഗ്ധരുടേയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരു ത്തി. നെല്ല് സംഭരണത്തിന് മില്ലുകള്‍ അനുവദിക്കുന്നതിന് വേണ്ട നടപടികള്‍ നടന്നു വരികയാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീ സര്‍ പറഞ്ഞു.
ഒരു ജില്ല ഒരു വിള പദ്ധതിയില്‍ പാലക്കാട് ജില്ലയില്‍ വാഴ കൃഷിക്ക് പകരം നെല്ലാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് എ. പ്ര ഭാകരന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സര്‍ക്കാറിനെ അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറി യിച്ചു.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം. എല്‍.എമാരായ എ. പ്രഭാകരന്‍, പി. മമ്മിക്കുട്ടി, മുഹമ്മദ് മുഹ്‌സിന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി.രഞ്ജിത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.