മണ്ണാര്‍ക്കാട്: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹൃദയ ദിന ത്തിന്റെ പ്രസക്തിയും പ്രധാന്യവും മുന്‍നിര്‍ത്തി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ നടത്തുന്ന ഹാര്‍ട്ടത്തോണ്‍ ബോധവല്‍ക്കരണ യാത്ര യ്ക്ക് വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ സ്വീകരണം നല്‍കി. പീഡിയാട്രിക് കാറിയോ തൊറാസിക് സര്‍ജന്‍ ഡോ.എഡ്വിന്‍, കാര്‍ഡിയാക് അനസ്‌തേഷ്യോളജിസ്റ്റ് ഡോ.ജെസ്സാന്‍,മദര്‍ കെയര്‍ ഹോസ്പിറ്റല്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ.ശ്യാം ലക്ഷ്മണന്‍,അഡ്മിനിസ്‌ട്രേറ്റര്‍ വിനോദ്,എച്ച് ആര്‍ മാനേജര്‍ അനീ ഷ്,ഓപ്പറേഷന്‍ മാനേജര്‍ ബിനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബോധവര്‍ക്കരണ സെമിനാ റുകളും സംഘം നടത്തി.മുസിരിസ് സൈക്ലിംഗ് ക്ലബ്ബ്,സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫെയ്‌ലിയര്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങിയ വരുടെ സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. തെ ക്കന്‍ കേരളത്തില്‍ നിന്നും വടക്കന്‍ കേരളത്തില്‍ നിന്നുമുള്ള യാത്രകള്‍ 25ന് കൊച്ചിയിലുള്ള ഐഎംഎ ഹൗസില്‍ എത്തിച്ചേരും.