മണ്ണാര്‍ക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേ റ്റ് ചികിത്സയില്‍ കഴിയുന്ന കര്‍ഷകനും കുടുംബത്തിനും വേണ്ട സ ഹായങ്ങള്‍ അടിയന്തിരമായി അനുവദിക്കണമെന്നും അക്രമകാരി യായ ആനയെ എത്രയും വേഗം പ്രദേശത്ത് നിന്നും കാട്ടിലേക്ക് തുര ത്തണമെന്നുമാവശ്യപ്പെട്ട് കര്‍ഷക സംരക്ഷണ സമിതി സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡനും,മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്കും നിവേദനം നല്‍കി.
കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ,ഇരട്ടവാരി,കരടിയോട് തുടങ്ങിയ വനയോര പ്രദേശങ്ങളില്‍ രൂക്ഷമാകുന്ന വന്യമൃഗശല്ല്യം മൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്.കൃഷി ചെയ്ത് ജീവിതം മുന്നോ ട്ട് കൊണ്ട് പോകാന്‍ സാധിക്കാത്ത നിലയിലാണ്.കാടിറങ്ങിയെ ത്തു ന്ന ആനകള്‍ കര്‍ഷകരുടെ വാഴ,തെങ്ങ്,കവുങ്ങ് തുടങ്ങിയ കൃഷിക ള്‍ നിരന്തരം നശിപ്പിക്കുകയാണ്.ഇത് സംബന്ധിച്ച് അധികാരികള്‍ ക്ക് പലതവണ പരാതി നല്‍കിയിട്ടുണ്ട്.തികച്ചും അശാസ്ത്രീയമായ ഫെന്‍സിങ് രീതി കൊണ്ട് യാതൊരു ഫലവും കാണുന്നില്ല. വനാതി ര്‍ത്തിയിലെ പ്രതിരോധ സംവിധാനത്തെ മറികടന്നാണ് ആനക്കൂട്ടം ജനവാസമേഖലയിലേക്കും കൃഷിയിടങ്ങളിലേക്കുമെത്തുന്നത്. ഇ പ്പോള്‍ വന്യജീവികള്‍ മനുഷ്യന് നേരെയും തിരഞ്ഞിരിക്കുന്നതി നാല്‍ ജനം ഭീതിയിലാണ്.
ഇക്കഴിഞ്ഞ 21നാണ് അമ്പലപ്പാറ ഏറാടന്‍ സിദ്ദഖീനെ കാട്ടാനയും വട്ടത്തൊടി അഫ്‌സല്‍ ബാബുവിനെ കാട്ടുപന്നിക്കൂട്ടവും ആക്ര മിച്ചത്.സിദ്ധീഖിനെ ആക്രമിച്ച കാട്ടാന മറ്റ് തൊഴിലാളികളെ പി ന്തുടര്‍ന്ന് ഓടിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ സിദ്ധീഖ് ചികിത്സ യിലാണ്.ആനയുടെ പന്നിയുടെയും ശല്ല്യം നിമിത്തം കാല്‍നട യാത്രക്കാര്‍ക്ക് ധൈര്യമായി വഴിനടക്കാന്‍ പോലും സാധിക്കുന്നി ല്ല.കര്‍ഷകനെ ആക്രമിച്ച ആന കാക്കാംപാറ പ്രദേശത്ത് തന്നെ നിലയുറപ്പിച്ചതിനാല്‍ ടാപ്പിംഗ് തൊഴിലാളികള്‍ ജോലിക്ക് പോകാ നും ഭയപ്പെടുകയാണ്.എത്രയും വേഗം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ചെ യര്‍മാന്‍ സി പി ഷിഹാബുദ്ദീന്‍,കണ്‍വീനര്‍ജോയി പരിയാത്ത്, ഷൗക്കത്തലി കോട്ടയില്‍,സി.ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് നി വേദനം സമര്‍പ്പിച്ചത്.