മണ്ണാര്‍ക്കാട്: വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന് ബഹുമുഖ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്ന മുഖ്യ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേരള എക്‌സൈസ് വകുപ്പ് നടത്തുന്ന നര്‍ക്കോട്ടിക് സ്പെഷ്യല്‍ ഡ്രൈവ് തുടരുന്നു.സംസ്ഥാനത്ത് സെ പ്റ്റംബര്‍ 16 മുതല്‍ 22 വരെയുള്ള 7 ദിവസങ്ങളിലായി 242 നര്‍ക്കോ ട്ടിക് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 248 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 60.81 കിലോ ഗ്രാം കഞ്ചാവ്, 164 കഞ്ചാവ് ചെടികള്‍, 593 ഗ്രാം എം. ഡി.എം.എ, 613 ഗ്രാം മെത്താംഫിറ്റമിന്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കേസ്സുകളിലെ 4 പ്രഖ്യാപിത കുറ്റവാളികള്‍ ഉള്‍പ്പെടെ വാറണ്ടിലെ 84 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളില്‍ ഹാജരാക്കി യിട്ടുണ്ട്.പാലക്കാട് ജില്ലയില്‍ 256 റെയ്്ഡുകള്‍ നടത്തി.18 കേസു കള്‍ രജിസ്റ്റര്‍ ചെയ്തു.12 പേരെ അറസ്റ്റ് ചെയ്തു.4.675 കിലോ ഗ്രാം ക ഞ്ചാവും 159 കഞ്ചാവ് ചെടികളും 23 ഗ്രാം ഹാഷിഷും 13.46 ഗ്രാം എംഡിഎംഎയും 11.6 ഗ്രാം മെത്താഫെറ്റമിനുമാണ് പിടികൂടിയത്.

ഒക്ടോബര്‍ 5 വരെയുള്ള 20 ദിവസങ്ങളിലായാണ് ”നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവ് നടക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഓ ഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിക്കുകയും, മുഴുവന്‍ സമയ ഹൈവേ പെട്രോളിങ് ടീമിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ നിരീ ക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കേസിലുള്‍പ്പെട്ട 1997 നര്‍ക്കോട്ടിക് കുറ്റവാളികളുടെ ഡാറ്റ ബാങ്ക് (ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീ ക്ഷിച്ചുവരുന്നു. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് ലഹരിവസ്തുക്കള്‍ ലഭിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിന് പ്രത്യേക നിരീക്ഷണം നടത്തി വരുന്നു. അന്തര്‍ സംസ്ഥാന സര്‍ വീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും പരിശോധന കര്‍ ശനമാക്കിയിട്ടുണ്ട്. അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും, ചെക്‌പോസ്റ്റ് ഇല്ലാത്ത ഇടറോഡുകളിലും വാഹന പരിശോധന ശക്തമാ ക്കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!