മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷന്‍,താലൂക്ക് ആശുപത്രി എന്നിവട ങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നും കേരള എന്‍ജി ഒ യൂണിയന്‍ മണ്ണാര്‍ക്കാട് ഏരിയ അമ്പത്തിമൂന്നാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പിപി സന്തോഷ് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ഇ പി അനിതകു മാരി അധ്യക്ഷയായി.പ്രവര്‍ത്തന റിപ്പോര്‍ട്ട്,വരവ് ചെലവ് കണ ക്ക്,സംഘടനാ റിപ്പോര്‍ട്ട് അവതരണം,ചര്‍ച്ച,മറുപടി എന്നിവ നട ന്നു.തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇ പി അനിതുമാരി (പ്രസി ഡന്റ്),കെ പ്രീത,കെ രാജന്‍ (വൈസ് പ്രസിഡന്റ്),പി ആര്‍ ചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി),സി മുഹമ്മദ് റഷീദ് (സെക്രട്ടറി),എം ബഷീര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!