മണ്ണാര്‍ക്കാട്: എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ അവകാശങ്ങള്‍ എടുത്തുകളയുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണ മെന്ന് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല മാനേജേഴ്‌സ് അസോസിയേഷ ന്‍ യോഗം ആവശ്യപ്പെട്ടു. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ മാനേജര്‍ നിയമിച്ച അധ്യാപകരുടെ നിയമനം തടഞ്ഞുവെക്കുന്ന നടപടികളും കെ-ടെറ്റിന്റെ പേരില്‍ അധ്യാപകരുടെ ഇന്‍ക്രിമെന്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും വര്‍ഷങ്ങളായി കിട്ടാത്ത മെയിന്റനന്‍സ് ഗ്രാന്റ് കുടിശ്ശിക അനുവദിക്കണമെന്നും മാനേജ റുടെ അധികാര അവകാശങ്ങളെ അപ്രസക്തമാക്കുന്ന വിധത്തിലു ള്ള എസ്.എം.സി രൂപീകരണം ഒഴിവാക്കണമെന്നും യോഗം ആവ ശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് വിശ്വനാഥന്‍ അമ്പലപ്പാടം ഉദ്ഘാട നം ചെയ്തു. സി.പി ശിഹാബുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വിജയകുമാര്‍, ഗോപാലകൃഷ്ണന്‍, സൈനുദ്ദീന്‍ ആലായന്‍, നൗഫല്‍ താളിയില്‍, ലതാ ബാബുരാജ്, ഹബീബുല്ല അന്‍സാരി, കെ.ടി ജയപ്രകാശ് തുടങ്ങി യവര്‍ സംബന്ധിച്ചു.