മണ്ണാര്‍ക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരി ക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കര്‍ഷകന്‍ സിദ്ധീഖിന് ചികിത്സാ ചെലവും നഷ്ടപരിഹാരവും നല്‍കാന്‍ വനം വകുപ്പിനോട് ആവശ്യപ്പെടുമെന്ന് എന്‍സിപി മണ്ണാര്‍ക്കാട് നി യോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.വന്യമൃഗ പ്രശ്‌ന മേഖ ലകളില്‍ പ്രദേശവാസികളുമായി കൂടിയാലോചിച്ച് അവരെ ഉള്‍ പ്പെടുത്തി ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും.ജനവാസ മേഖലക ളിലേക്ക് വന്യജീവികള്‍ പ്രവേശിക്കാത്ത തരത്തില്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ വനംവകുപ്പിനോട് ആവശ്യപ്പെടുമെന്നും നേതാക്കള്‍ അറിയിച്ചു.സിദ്ധീഖിനെ എന്‍സിപി മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം പ്രസിഡന്റ് സദഖത്തുള്ള പടലത്ത്,വൈസ് പ്രസിഡന്റ് വിജയ കുമാര്‍,സെക്രട്ടറിമാരായ പി.സി ഇബ്രാഹിം ബാദുഷ, ഹൈ ദരലി, അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ ഉമ്മരന്‍,ഹസിന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.