കോട്ടോപ്പാടം: തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളില്‍ നടന്ന ശാസ്ത്ര-പ്രവര്‍ത്തി പരിചയ-ഐടി മേള ശ്രദ്ധേയമായി.
ഫാബ്രിക് പെയിന്റിംഗ്,വെജിറ്റബിള്‍ പ്രിന്റിംഗ്,മെറ്റല്‍ കാര്‍വിങ്, പാഴ് വസ്തുക്കള്‍ കൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍, ചിത്രത്തു ന്നല്‍,കളിമണ്‍ നിര്‍മാണ പ്രവര്‍ത്തനം,പായ നിര്‍മാണം തുടങ്ങിയ 15 ഓളം ഇനങ്ങളിലായാണ് മത്സരം നടന്നത്.
ശാസ്ത്രമേളയില്‍ കൗതുകമുണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടിക ള്‍ക്ക് ആവേശമായി,ഡിജിറ്റല്‍ പെയിന്റിംഗ്,മലയാളം ടൈപ്പിംഗ് തുടങ്ങിയ ഐടി മേളയിലെ ഇനങ്ങളില്‍ അമ്പതില്‍ പരം കുട്ടികള്‍ പങ്കെടുത്തു.