തെങ്കര: പൊതുജനങ്ങള്‍ക്ക് കൃത്യതയോടെയും സുതാര്യവുമായി വ്യക്തിഗത ആനുകൂല്ല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കി ഗ്രാമ സഭയെ ജനകീയ സഭയമാക്കി മാറ്റുന്നതിന് നറുക്കെടുപ്പ് പദ്ധതി ആവിഷ്‌കരിച്ച് പുഞ്ചക്കോട് വാര്‍ഡ്.തെങ്കര ഗ്രാമ പഞ്ചായത്തിലെ പുഞ്ചക്കോട് വാര്‍ഡില്‍ കഴിഞ്ഞ ദിവസമാണ് വേറിട്ട ഗ്രാമസഭ ചേര്‍ന്നത്.ഗ്രാമ സഭയില്‍ പങ്കെടുത്തവരില്‍ നിന്നും നറുക്കെടുപ്പും നടന്നു. സമ്മാന ങ്ങളും നല്‍കി.
ഒന്നാം സമ്മാനം ഗോള്‍ഡ് കോയിന്‍ അബ്ദുല്‍ സലാം നീരാണിക്കും, രണ്ടാം സമ്മാനം ഓട്ടുരുളിയും ചട്ടുകവും നബീസ കുട്ടൂത്തിനും, മൂന്നാം സമ്മാനം കുക്ക് വെയര്‍ രാമകൃഷ്ണന്‍ കുന്ദംകുളത്തിനും, നാലാം സമ്മാനം ഫുള്‍ അല്‍ഫാം മന്തി രണ്ടു പേര്‍ക്കും,അഞ്ചാം സമ്മാനമായി ഫുള്‍ ചില്ലി ബ്രോസ്റ്റ് അഞ്ച് പേര്‍ക്കും, ആറാം സമ്മാനമ്മായി നേന്ത്ര പഴക്കുല 2 പേര്‍ക്കും ലഭിച്ചു.വാര്‍ഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യ ക്ഷനുമായ കെ പി ജഹീഫ് സ്വന്തം കയ്യില്‍ നിന്നും പണം ചെലവ ഴിച്ചാണ് ഈ പ്രവര്‍ത്തനം നടത്തിയത്.
രാജാസ് സ്‌കൂളില്‍ ചേര്‍ന്ന യോഗ ത്തില്‍ വാര്‍ഡ് മെമ്പര്‍ കെപി ജ ഹീഫ് അധ്യക്ഷനായി.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സലീന ടീച്ചര്‍, പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ഗുപ്ത,എഡിഎസ്,സിഡിഎസ് അംഗങ്ങ ളായ ബിന്ദു, രാധാമണി,സാബിറ, സുലോചന,സുമിത്ര,ഉഷ, സുമയ്യ, അമുദ,ഇന്ദിര,ഷെമീറ,ജയശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അംഗനവാടി ടീച്ചര്‍ റജീന സ്വാഗതവും ഗ്രാമ സഭാ കോ ഓര്‍ഡിനേ റ്റര്‍ ഗോപീകൃഷ്ണന്‍ നന്ദിയും പറഞ്ഞു.