മണ്ണാര്‍ക്കാട്: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിനെ കണ്ടത് എന്തിനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കണ മെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍.തൃശ്ശൂരിലെ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടിലെ സന്ദര്‍ശനത്തി ന്റെ ലക്ഷ്യമെന്താണെന്ന് അറിയാന്‍ കേരള ജനതയ്ക്ക് അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം മണ്ണാര്‍ക്കാട് വാര്‍ത്താ സമ്മേളന ത്തില്‍ ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയടക്കം അങ്ങോട്ട് ചെന്ന് കാണു ന്നയാളാണ് ഗവര്‍ണര്‍.കേരളത്തിലെ മതേതര മനസ്സിന്റെ മുന്നില്‍ ഗവര്‍ണറുടെ സന്ദര്‍ശനം ചോദ്യചിഹ്നമായി തുടരുകയാണ്.ഇതിന് ഗവര്‍ണര്‍ മറുപടി പറയണം.ഗവര്‍ണറുമായുള്ള ഏറ്റുമുട്ടല്‍ കേരള ത്തിന്റെ പൊതുവികസനത്തെ ബാധിക്കും.അത് കൊണ്ട് തന്നെ സര്‍ക്കാര്‍ പരമാവധി നല്ല ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട് .എ ന്നാല്‍ ഗവര്‍ണര്‍ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് ഇടതടവി ല്ലാതെ നടത്തുന്നത്.മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കു ന്നതിനൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും വിമര്‍ശിച്ചു.ഇത് സഹിക്കാവുന്നതിലും അപ്പുറമാണ്.ഗവര്‍ണര്‍ രാഷ്ട്രീയക്കാരെ പോലെയാണ് സംസാരിക്കുന്നതെന്നും ഈ സമീപനം മാറ്റണമെന്നും എകെ ബാലന്‍ പറഞ്ഞു.