ചിപ്പ് സംവിധാനവും ആലോചനയില്‍
പാലക്കാട്: തെരുവുനായ ആക്രമണം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നായ്ക്കളിലെ വാക്സിനേഷന്‍, ലൈസന്‍സിങ് ഊര്‍ജിതമാ ക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ ദേശം നല്‍കി.ഒപ്പം തന്നെ വാക്സിനേഷന് വിധേയമായ നായകളെ പ്രത്യേകം തിരിച്ചറിയാന്‍ മെറ്റല്‍ ചിപ്പ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ചും നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തി ലാണ് നിര്‍ദേശം നല്‍കിയത്.
നമ്പര്‍ രേഖപ്പെടുത്തിയ ചെറിയ മെറ്റല്‍ ചിപ്പ് നായക്കളുടെ ശരീര ത്തില്‍ ഘടിപ്പിക്കും. ഇതുവഴി നായക്കളുടെ വാക്സിനേഷന്‍, ലൈസ ന്‍സ് തുടങ്ങിയ വിവരങ്ങളെല്ലാം മനസിലാക്കാന്‍ സാധിക്കും. വീടു കളില്‍നിന്നും മറ്റും ഉപേക്ഷിക്കപ്പെടുന്ന നായകളെ തിരിച്ചറിയാ നും ഈ സംവിധാനം സഹായിക്കും. ഇതുവരെ പതിനായിരത്തില്‍ പരം വളര്‍ത്തുനായ്ക്കള്‍ക്ക് ജില്ലയില്‍ വാക്സിനേഷന്‍ നല്‍കിയിട്ടു ണ്ട്.വാക്സിനേഷന്‍ യജ്ഞം ഊര്‍ജ്ജിതമാക്കുന്നതോടൊപ്പം എല്ലാ ബ്ലോക്കുകളിലും എ.ബി.സി. സെന്റര്‍ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെ ത്തണമെന്നും എ.ബി.സി പദ്ധതിക്കായി എല്ലാ പഞ്ചായത്തുകളും ഫണ്ട് മാറ്റി വെയ്ക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
നിലവില്‍ 35 പഞ്ചായത്തുകളാണ് എ.ബി.സി പദ്ധതിക്കായി ഫണ്ട് മാറ്റിവെച്ചിരിക്കുന്നത്. അക്രമാസക്തവും അപകടകാരികളുമായ തെരുവുനായ്ക്കള്‍ക്കായി എല്ലാ പഞ്ചായത്തുകളിലും ഷെല്‍ട്ടര്‍ സജ്ജികരിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.വളര്‍ത്തു നായ്ക്കള്‍ക്ക് നിര്‍ബന്ധമായും വാക്‌സിനേഷനും ലൈസന്‍സും എടുക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കണമെന്നും ഇതില്‍ പഞ്ചായത്ത് അധികൃതര്‍ കര്‍ശന നിരീക്ഷണം നടത്തുമെന്നും ലൈസന്‍സ് എടുക്കാത്തപക്ഷം നടപടി എടുക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. തെരുവുനായക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയ്ക്ക് വാക് സിനേഷന്‍ നല്‍കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണ മെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.