പാലക്കാട്: തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് അറവ് മാ ലിന്യസംസ്‌കരണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി.പൊതുജന പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തി അറവ് മാലിന്യ സംസ്‌കരണം എങ്ങനെ പ്രായോഗികമായി നടത്തണമെന്നതിനെ കുറിച്ചാണ് ആലോചിച്ചു വരുന്നത്.തെരുവുനായ നിയന്ത്രണവുമാ യി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നിര്‍ദേശം.
യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി,സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത്, ജില്ലാ മൃഗസം രക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. ഗുണതീത, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ഗോപിനാഥന്‍, ജില്ലാ മെഡിക്കല്‍ ഓഫീ സര്‍ ഡോ. കെ.പി. റീത്ത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം ഡയറക്ടര്‍ കെ.പി. വേലാ യുധന്‍, ചീഫ് വെറ്റിനറി ഓഫീസര്‍ സെല്‍വ മുരുകന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.