മണ്ണാര്‍ക്കാട്:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ കേസിലെ പ്രതിയ്ക്ക് കോടതി വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം പിഴയും വിധിച്ചു.കാഞ്ഞിരപ്പുഴ,പൊറ്റശ്ശേരി,കല്ലമല,മച്ചിങ്ങല്‍ വീട്ടില്‍ തങ്കപ്പനെ (50)യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി സഞ്ജു ശിക്ഷിച്ചത്.പിഴയൊടുക്കാത്ത പക്ഷം മൂന്ന് വര്‍ഷം അധിക കഠിന തടവ് അനുഭഴിക്കണം.പിഴ തുക അതിജീവിതയ്ക്ക് നല്‍കണം.ശിക്ഷ ഒന്നിച്ച് അഞ്ച് വര്‍ഷം അനു ഭവിച്ചാല്‍ മതി.2014 മുതല്‍ 17 വരെയുള്ള കാലയളവിലാണ് പ്രതി കുറ്റകൃത്യം നടത്തിയത്.2018ല്‍ മണ്ണാര്‍ക്കാട് പൊലീസ് രജിസ്റ്റര്‍ ചെ യ്ത കേസ് അന്നത്തെ എസ്ഐ ജി പി അരുണ്‍കുമാര്‍ ആണ് അന്വേ ഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ടി ശോഭന ഹാജരായി.