കുമരംപുത്തൂര്‍:പയ്യനെടം ഗോപാലകൃഷ്ണനാശാന്‍ സ്മാരക അവാര്‍ഡ് ദാന ചടങ്ങും രണ്ടാമത് അനുസ്മരണവും പയ്യനെടം ടൈം ഹാളില്‍ ന ടന്നു.സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. വാ ര്‍ഡ് മെമ്പര്‍ പി.അജിത്ത് അധ്യക്ഷനായി.കുമരംപുത്തൂര്‍ ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി, അഖില കൈരളി തു ള്ളല്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മരു ത്തോര്‍വട്ടം കണ്ണന്‍ എന്നിവര്‍ മുഖ്യാതിഥിയായിരുന്നു.പയ്യനെടം ഗോപാലകൃഷ്ണനാശാന്‍ സ്മാരക അവാര്‍ഡ് 2022 കലാമണ്ഡലം ഗോ പിനാഥ പ്രഭാശാന് സമര്‍പ്പിച്ചു.തുള്ളല്‍ കലാകാരന്‍ മരുത്തേ ര്‍വട്ടം കണ്ണന്‍, ചെണ്ട കലാകാരന്‍ രാമന്‍ കുട്ടിയാശാന്‍ എടേരം, കാഥിക ലീല കുമരംപുത്തുര്‍, കരകൗശല കലാകാരന്‍ സുകുമാര പണിക്കര്‍, തുള്ളല്‍ കലാകാരന്‍ വാസുദേവന്‍ മൈലംക്കോട്ടില്‍, തുള്ളല്‍ കലാകാരി കലാമണ്ഡലം ഹരീദേവി ടീച്ചര്‍ എന്നിവരെ ആദരി ച്ചു.അമൃത ചാനല്‍ ശ്രേഷ്ഠഭാരതം ഫെയിം ഗിരിധര്‍ പയ്യനെടത്തെ അനുമോദിച്ചു.ട്രസ്റ്റ് ഭാരവാഹി അനീഷ് മണ്ണാര്‍ക്കാട് സ്വാഗതവും മണികണ്ഠന്‍ കുമരംപുത്തൂര്‍ നന്ദിയും പറഞ്ഞു. ആശാ ന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന,കലാമണ്ഡലം അദ്വൈത യുടെ ഓട്ടന്‍ തുള്ളല്‍ എന്നിവയുമുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!